Free Knowledge

Free Knowledge

Free Knowledge for a Free Society

Free Knowledge RSS Feed
 
 
 
 

National Conference on Free Sofware and Education

FSF India, SPACE and the National Institute of Technology, Calicut, Kerala, is organising a National Conference on Free Software and Education at Kozhikode (formerly Calicut) during September 10-12.
Faculty members from some of the eminent institutes in India and abroad will speak on the need for using Free Software in education and demonstrate Free Software useful for science and engineering education.

The inaugural session would be on 10th evening at the Tagore Centenary Hall, Kozhikode, and the main conference at the NIT campus.

Further details are available at http://c11.space-kerala.org/fsinedu

വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 ഏപ്രില്‍ 17

സുഹൃത്തേ ,
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 ഏപ്രില്‍17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതല്‍ 5 മണി വരെ  എറണാകുളം ജില്ലയില്‍ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, ഐടി@സ്കൂള്‍, മലയാളം വിക്കിപദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ തല്പരരായ വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവര്‍ത്തകര്‍ക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം മലയാളികള്‍ക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവര്‍ത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളില്‍ പ്രവര്‍ത്തിക്കുന്ന  മലയാളം വിക്കിപ്രവര്‍ത്തകര്‍ തമ്മില്‍ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങള്‍ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവര്‍ത്തകര്‍ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികള്‍ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങള്‍ താഴെ.

പരിപാടി: മലയാളം വിക്കിപ്രവര്‍ത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതല്‍ 5:30 വരെ

ആര്‍ക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികള്‍: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങല്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തല്‍, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങള്‍ക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാര്‍, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ല്‍ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.

രജിസ്റ്ററേഷന്‍: പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയില്‍ അയക്കുകയോ താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.

ഇമെയില്‍ വിലാസം:  mlwikimeetup@gmail.com

മൊബൈല്‍ നമ്പറുകള്‍:

സുഗീഷ് സുബ്രഹ്മണ്യം: 9544447074
രാജേഷ് ഒടയഞ്ചാല്‍: 9947810020
അനൂപ്  പി.: (0) 9986028410
രമേശ് എന്‍.ജി.: (0) 9986509050

മലയാളഭാഷയെ സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെപ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഈ പരിപാടിയെക്കുറിച്ചുള്ള വിവരം നിങ്ങളുടെ സുഹൃത്തുക്കളെയും സഹ പ്രവര്‍ത്തകരെയും, മാധ്യമങ്ങളെയും അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

മലയാളം വിക്കിപ്രവര്‍ത്തകര്‍
2010 ഏപ്രില്‍ 07

സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം

സ്പേസ്, എഫ് എസ് എഫ് ഇന്ത്യ, ഗ്നൂ ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് ട്രിവാന്‍ഡ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 20ന് സ്വതന്ത്രസോഫ്റ്റ്​വെയര്‍ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ല ബ് ഹാളില്‍ രാവിലെ സംഘടിപ്പിച്ച യോഗത്തില്‍ പ്രമുഖ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോക്താക്കളായ കേരള ഖാദി ബോര്‍ഡ്, കെ എസ് ഇ ബി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നു വന്നിട്ടുള്ള പേറ്റന്റ് , പകര്‍പ്പവകാശം എന്നിവയെ സംബന്ധിച്ച നിയമങ്ങള്‍ അറിവിന്റെ സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഇടയാക്കിയതായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിയ പബ്ലിക്കേഷന്‍സ്  ഡയറക്ടര്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു. ഈ പ്രവണതയെ നിരാകരിച്ചുകൊണ്ടാണ് സര്‍വ്വ വിജ്ഞാനകോശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കുവാനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് സ്വതന്ത്രസോഫ്റ്റ് വെയറിന്റെ സവിശേഷത. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ സെന്റര്‍, സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഊന്നിയ സാങ്കേതിക വികസനത്തിന് മാര്‍ഗ്ഗദര്‍ശിയാകുമെന്ന് സംസ്ഥാന ഐ.ടി. ഉപദേഷ്ടാവ് ശ്രീ ജോസഫ് മാത്യൂ അഭിപ്രായപ്പെട്ടു.

കഴിഞ്ഞവര്‍ഷമാണ് കെ എസ് ഇ ബി സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയത്. തുടക്കത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്നെങ്കിലും യാതൊരു വിധ തടസങ്ങളും കൂടാതെ കുത്തകസോഫ്റ്റ് വെയറുകളെക്കാളും മികച്ച പ്രവര്‍ത്തനം ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പുതിയ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ സാധിക്കുന്നതായി കെ എസ് ഇ ബി പ്രതിനിധി ശ്രീ അജയകുമാര്‍ പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും സാമ്പത്തിക ബാധ്യത ഒഴിവാക്കുവാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഗുണകരമാണെന്ന് ഖാദി ബോര്‍ഡിന്റെ അനുഭവം പങ്കുവച്ചുകൊണ്ട്  ശ്രീ എം കെ രാജേന്ദ്രന്‍ പറഞ്ഞു

കാഴ്ചയില്ലാത്തവര്‍ ഗ്നൂ ലിനക്സ്  ഉപയോഗപ്പെടുത്തുന്ന രീതി ഇന്‍സൈറ്റ് പദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ബല്‍റാം അവതരിപ്പിച്ചു.കുത്തക സോഫ്റ്റ് വെയര്‍ ആയ Jaws നെക്കാളും Ubuntu(ഉബണ്ടു) ORCA(ഓര്‍ക്ക) കാഴ്ചയില്ലാത്തവരുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഇ-മെയില്‍ തുടങ്ങിയ വിവര സാങ്കേതിക വിദ്യകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം Blender (ബ്ലെന്റര്‍) എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച Elephant Dreams, Big Buck Bunny എന്നീ അനിമേഷന്‍ ചിത്രങ്ങളും Steal this Film എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ സംഘടിപ്പിച്ച MaSH -the true story of a shell എന്ന ശില്പശാലയില്‍ ഗ്നൂ ഡെവലപ്മെന്റ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി ശ്രീ രാജ്മോഹന്‍ കോവിലത്ത് പരിചയപ്പെടുത്തി.

ശില്പശാലയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാമിംഗ് മത്സരവും സ്പേസ് പ്രഖ്യാപിക്കുകയുണ്ടായി. മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ സ്പേസിന്റെ വെബ്സൈറ്റ് ല്‍ ലഭ്യമാണ്.

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദിനാഘോഷം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് Kerala State IT Mission, Kerala Khadi and Village Industries Board, Institute of Electrical and Electronics Engineers എന്നിവരാണ്.

Software Freedom Day 2008 @ Thiruvananthapuram

SPACE, Free Software Foundation of India and GNU/Linux users group, Thiruvananthapuram are organizing a host of programs to mark the Software Freedom Day on 20th September 2008 at Press Club Hall, Thiruvananthapuram.

The event is sponsored by Kerala State IT Mission, IEEE and Kerala Khadi and Village Industries Board.

The forenoon session (10.00 a.m ­ 1.00 p.m) will include talks on and demonstrations of free software. Afternoon session (2.00 pm ­ 3.45 p.m) will include exhibition of three movies on free software and in the evening session (4.00 pm ­ 6.00 p.m) there will be a tutorial titled “MaSH ­ the  true   story   of   a   Shell“   for   programmers.   This   tutorial   will   show   the   participants   efficient   and effective use of GNU Development tools and encourage them to join the GNU Project. In the 2 hour presentation, we will show how to build a basic shell. The participants will learn some of the good constructs in C, how to use subversion, diff, patch etc.
Programme Schedule

Morning Session (10.00 am - 1.00 pm)

10.00 am Welcome
10.00 am  Talks on Politics and Philosophy on Free Software and Free Knowledge

Speakers : Prof. K. Pappootty(Director of the State Institute of  Encyclopaedic Publications),
Mr. Joseph C Mathew (IT advisor to Kerala Chief Minister )

11.00 am Tea break

11.15 am Free software : Experience of KSEB ­ Mr Ajayakumar, KSEB

11.45 am Demonstration of Accessibility features of GNU/Linux ­ Mr. Balaram/Mr. Sukumaran,
Master Trainer, Insight

12.15 pm Demonstration of Malayalam and the 3D desktop features of GNU/Linux

12.30 pm Discussions and Question/Answer session

Afternoon Session (2.00 pm - 4.00 pm)

2.00 pm Movie Show :
• Revolution OS
• Steal this film
• Big Buck Bunny

3.45 pm Tea break

Evening Session (4:00 pm - 6:00 pm)

4.00pm MaSH : the true story of a shell ­ Mr. Raj Mohan Kovilath

This tutorial will show the participants efficient and effective use of GNU Development tools and  encourage them to join the GNU Project. In the 2 hour presentation, we will show how to build a  basic shell. The participants will learn some of the good constructs in C, how to use subversion,
diff, patch etc.


Objective:

The purpose of this assignment is to help you learn about how standard
GNU/Linux shells work and to demystify the working behind any standard shell.
The presentation will cover basic introduction to the following topics:

  •    GNU autotools (autoconf, automake, not libtool)
  •    subversion
  •    diff utility
  •    patch utility

Prerequisites
Knowledge in C programming.

വായിക്കാനുള്ള അവകാശം

വായിക്കാനുള്ള അവകാശം
*വായിക്കാനുള്ള അവകാശം
(The Right to Read)
റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍
*
പരിഭാഷ: വി.കെ.ആദര്‍ശ്‌
(ACM കമ്യൂണിക്കേഷന്‍സിന്റെ 1997 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ച ഇതൊരു ശാസ്‌ത്ര കല്‌പിത
കഥയാണ്‌. സാങ്കേതി വിദ്യയുടെ കടന്നുകയറ്റവും, ഇത്‌ മനുഷ്യസ്വാതന്ത്ര്യത്തിലേര്‍പ്പൊടുത്തുന്ന
നിയന്ത്രണങ്ങളുമാണ്‌ ഈ കഥയുടെ പൊരുള്‍)

ഡോണ്‍ ഹാല്‍ബെര്‍ട്ടിന്റെ ടൈക്കോയിലേക്കുള്ള യാത്ര (Road to Tycho) തുടങ്ങിയത്‌ കോളേജില്‍
വച്ച്‌ ലിസ കംപ്യൂട്ടര്‍ കടം ചോദിച്ചതു മുതലാണ്‌. കംപ്യൂട്ടര്‍ കേടായതിനാല്‍ അവള്‍ക്ക്‌ മറ്റൊരു
കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടത്‌ അനിവാര്യമായി. മാത്രവുമല്ല തന്റെ മധ്യകാല പ്രോജക്‌ട്‌
പരാജയപ്പെടുമെന്ന്‌ പേടിച്ചാണ്‌ അവള്‍ ഡാണ്‍ ഹാല്‍ബെര്‍ട്ടിനോട്‌ കംപ്യൂട്ടര്‍ ചോദിച്ചത്‌.
അവള്‍ക്ക്‌ മറ്റാരോടും ചോദിക്കാന്‍ പറ്റില്ലായിരുന്നു.

ഇതോടെ ഡാണ്‍ വല്ലാത്തൊരു പ്രതിസന്ധിയിലായി. സഹായിക്കണമെന്ന്‌ അവന്‌ ആഗ്രഹമുണ്ടെങ്കില്‍
പോലും അവള്‍ തന്റെ പുസ്‌തകങ്ങള്‍ വായിക്കുമോ എന്ന്‌ അവന്‍ ഭയന്നു. മറ്റൊരാള്‍ക്ക്‌ മുന്‍കൂര്‍
അനുമതി വാങ്ങാതെ തന്റെ പുസ്‌തകങ്ങള്‍ വായിക്കാന്‍ കൊടുക്കുക എന്നത്‌ തടവ്‌ ശിക്ഷവരെ
ലഭിക്കാവുന്ന കുറ്റമാണെന്ന വസ്‌തുത അവനെ വലച്ചു. പുസ്‌തകങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നത്‌
കുറ്റകരമാണെന്നത്‌ മറ്റെല്ലാവരെയും പോലെ ഡോണും പ്രൈമറി ക്ലാസുകള്‍ മുതലേ
പഠിച്ചിട്ടുണ്ടായിരുന്നു. ഇത്തരം പണി കള്ളക്കോപ്പി ചെയ്യുന്നവര്‍ മാത്രം പിന്തുടരുന്നതാണ്‌, അവന്‍
കരുതി.

മാത്രമല്ല, ഇങ്ങന ചെയ്‌താല്‍ സോഫ്‌ട്‌വെയര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഇവനെ
പിടിക്കാതിരിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എല്ലാ പുസ്‌തകങ്ങളിലും പകര്‍പ്പവകാശ
പിടികൂടല്‍ യന്ത്രങ്ങള്‍ (Copyright Monitor) പിടിപ്പിച്ചിട്ടുണ്ടെന്ന്‌ ഡോണ്‍ തന്റെ
സോഫ്‌ട്‌വെയര്‍ എന്‍ജിനീയറിംഗ്‌ ക്ലാസില്‍ പഠിച്ചിട്ടുണ്ടായിരുന്നു. എവിടെ വച്ച്‌, എപ്പോള്‍,
ആരാണ്‌ വായിക്കുന്നതെന്ന്‌ കേന്ദ്ര ലൈസന്‍സിംഗിന്‌ ഈ ഉപകരണം റിപ്പോര്‍ട്ട്‌ ചെയ്യും. അനധികൃത
(Pirates) ഇ-പുസ്‌തകത്തെ കണ്ടെത്താനായി ഇത്തരം വിവരം ഉപയോഗിക്കുന്നതിനൊപ്പം തന്നെ,
വായനക്കാരെക്കുറിച്ചുള്ള വിവരം വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ പകര്‍ത്തി കൊടുക്കുകയും ഇവര്‍
ചെയ്യുന്നു. ഈ വിവരം വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ തങ്ങളുടെ പുതിയ ഉത്‌പന്നം മാര്‍ക്കറ്റ്‌
ചെയ്യാനും പരസ്യം ചെയ്യാനും ഉപയോഗിക്കാം. തന്റെ സ്വന്തം ആവശ്യത്തിന്‌ ശേഖരിച്ചിട്ടുള്ള
ഇ-പുസ്‌തകം ഇങ്ങനെ ആരെങ്കിലും അനധികൃതമായി വായിച്ചാല്‍ അടുത്ത തവണ നെറ്റ്‌വര്‍ക്കിലേക്ക്‌
സിസ്റ്റം കണക്‌ട്‌ ചെയ്യുമ്പോള്‍ കേന്ദ്ര ലൈസന്‍സിംഗ്‌ സംവിധാനം കംപ്യൂട്ടറിന്റെ ഉമെയെ
കണ്ടെത്തും, കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും.

എന്തായാലും, ലിസയ്‌ക്ക്‌ തന്റെ ഇ-പുസ്‌തകങ്ങള്‍ വേണ്ടെന്ന്‌ അവനറിയാമായിരുന്നു. അര്‍ധവാര്‍ഷിക
പരീക്ഷയുമായി ബന്ധപ്പെട്ട പ്രോജക്‌ട്‌ പൂര്‍ത്തിയാക്കാന്‍ മാത്രമായിരുന്നു അവള്‍ക്ക്‌ തന്റെ
കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിയിരുന്നത്‌.

മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ്‌ ലിസ വരുന്നതെന്ന്‌ ഡോണിന്‌ അറിയാമായിരുന്നു, അതുകൊണ്ട്‌
തന്നെ തന്റെ പുസ്‌തകങ്ങള്‍ അവള്‍ക്ക്‌ ഏറെ ഉപയോഗപ്രദമാകും. ഡോണ്‍ പോലും റിസര്‍ച്ച്‌ പേപ്പര്‍
വായിക്കാന്‍ പുസ്‌തകങ്ങളും ജേണലുകകളും കടം വാങ്ങിയിട്ടുണ്ടായിരുന്നു. (മാത്രമല്ല
ഇ-പുസ്‌തകങ്ങളുടെ വരിസംഖ്യയുടെ പത്ത്‌ ശതമാനം എഴുത്തുകാരനുള്ള റോയല്‍റ്റിയാണ്‌, ഡോണ്‍ ഒരു
അക്കാദമിക്‌ കരിയര്‍ സ്വപ്‌നം കാണുന്നതിനാല്‍ ഭാവിയില്‍ ഇങ്ങനെ ലഭിക്കുന്ന പണം, തന്റെ
ലോണ്‍ തിരിച്ചടയ്‌ക്കാന്‍ ധാരാളം)

ഒരു പൈസയും കൊടുക്കാതെ ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന, ഏതു പുസ്‌തകവും വായാക്കാനാകുന്ന
പഴയകാല ലൈബ്രറികളെ കുറിച്ച്‌ പിന്നീടാണ്‌ ഡോണ്‍ അറിഞ്ഞത്‌. അക്കാലത്ത്‌ സര്‍ക്കാര്‍
സാമ്പത്തിക സഹായം ഇല്ലാതെ തന്നെ ഒട്ടേറെ സ്വതന്ത്ര ഗവേഷകര്‍ ആയിരക്കണക്കിന്‌ പുസ്‌തക
പേജുകള്‍ വായിച്ചിരുന്നു. പക്ഷേ, 1990 ആയപ്പോഴേക്കും ലാഭേച്ഛയില്ലാത്ത സംഘങ്ങള്‍ക്കൊപ്പം
തന്നെ വാണിജ്യ താത്‌പര്യമുള്ള സ്ഥാപനങ്ങളും പുസ്‌തകങ്ങള്‍ ഓരോ പ്രാവശ്യം വായിക്കുന്നതിനും തുക
ഈടാക്കാന്‍ തുടങ്ങി. 2047 ആയതോടുകൂടി സൗജന്യമായ ഗ്രന്ഥശാല എന്ന സങ്കല്‌പം തന്നെ മങ്ങിയ
ഓര്‍മ്മ മാത്രമായി തീര്‍ന്നു.

സോഫ്‌ട്‌വെയര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയെയും (SPA) സെന്‍ട്രല്‍ ലൈസന്‍സിംഗിനെയും
കടത്തിവെട്ടാന്‍ ഒരുപാട്‌ മാര്‍ഗങ്ങളുണ്ട്‌. ഇവയെല്ലാം തന്നെ നിയമവിരുദ്ധവുമാണ്‌. ഡോണിന്റെ
സോഫ്‌ട്‌വെയര്‍ ക്ലാസ്സിലെ ചങ്ങാതിയായിരുന്ന ഫ്രാങ്കിന്റെ കൈവശം ഒരു വ്യാജ ഡീബഗ്ഗിംഗ്‌
സോഫ്‌ട്‌വെയര്‍ ഉണ്ടായിരുന്നു. ഇതുപയോഗിച്ച്‌ നേരത്തെ സൂചിപ്പിച്ച കോപ്പി റൈറ്റ്‌ മോണിട്ടര്‍
എന്ന ഉപകരണത്തെ ഭേദിച്ച്‌ പുസ്‌തകം വായിക്കാന്‍ കഴിഞ്ഞിരുന്നു. ഫ്രാങ്ക്‌ ഈ വിദ്യ എല്ലാ
കൂട്ടുകാരോടും പറഞ്ഞുനടന്നു. അവരിലൊരാള്‍ SPA യ്‌ക്ക്‌ ഫ്രാങ്കിനെ ഒറ്റിക്കൊടുത്തു. അതും SPA
വച്ച്‌ നീട്ടിയ നിസാര തുകയ്‌ക്കാണ്‌ ഒറ്റുകാരനായത്‌. 2047 ല്‍ ഫ്രാങ്ക്‌
ജയലഴികള്‍ക്കുള്ളിലായിരുന്നു, അനധികൃത മാര്‍ഗത്തിലൂടെ ഇ-പുസ്‌തകം വായിച്ചതിനല്ല മറിച്ച്‌
ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയര്‍ കൈവശം സൂക്ഷിച്ചതായിരുന്നു ഫ്രാങ്കിന്‌ മേല്‍ ചുമത്തിയ കുറ്റം.

ആര്‍ക്കും ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയര്‍ കയ്യില്‍ വയ്‌ക്കാന്‍ സാധിച്ചിരുന്ന ഒരു നല്ല കാലം
പണ്ടുണ്ടായിരുന്നു എന്ന്‌ ഡോണ്‍ മനസ്സിലാക്കി. സി.ഡി. യിലും ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന രീതിയിലും
സൗജന്യ ഡീബഗ്ഗിംഗ്‌്‌ ടൂളുകള്‍ ലഭ്യമായിരുന്നു ഇതുപയോഗിച്ച്‌ ഒട്ടേറെ ആളുകള്‍ ഇ-പുസ്‌തകത്തില്‍
അനധികൃതമായി കടന്നുകയറി വായന തുടങ്ങി. ഇതിന്റെ ഫലമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍
നിയമവിരുദ്ധമാണെന്ന്‌ ജഡ്‌ജ്‌ പ്രഖ്യാപിക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
ഇതിനര്‍ത്ഥം ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌ വെയര്‍ എല്ലാം നിയമ വിരുദ്ധമെന്നും ഒപ്പം ഇതുപയോഗിച്ചാലോ
ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയറുകള്‍ വികസിപ്പിച്ചെടുത്താലോ തടവുശിക്ഷ വരെ ലഭിക്കുകയും ചെയ്യും
എന്നതാണ്‌.
പ്രോഗ്രാമര്‍ക്ക്‌ പക്ഷെ ഇപ്പോഴും ഡീബഗ്ഗിംഗ്‌ ടൂളുകള്‍ അനിവാര്യമായി വന്നു, 2047 ല്‍
ഡീബഗ്ഗിംഗ്‌ വിതരണക്കാര്‍ ഔദ്യോഗിക അംഗീകാരമുള്ള സോഫ്‌ട്‌വെയര്‍ വിദഗ്‌ധര്‍ക്കായി കുറച്ച്‌
കോപ്പികള്‍ വില്‍ക്കാന്‍ തുടങ്ങി. ഡോണ്‍ തന്റെ സോഫ്‌ട്‌വെയര്‍ ക്ലാസ്സില്‍ ഉപയോഗിച്ചിരുന്ന
ഡീബഗ്ഗിങ്ങ്‌ ടൂള്‍ ഒരു പ്രത്യേക ഫയര്‍വാളിനൊപ്പമാണ്‌ കൈകാര്യം ചെയ്‌തുവന്നിരുന്നത്‌, അതുകൊണ്ട്‌
തന്നെ ഇതിന്റെ ഉപയോഗം ക്ലാസ്സ്‌ അന്തരീക്ഷത്തിനുള്ളില്‍ പരിമിതപ്പെടുത്തിയിരുന്നു.

ഇതുകൂടാതെ പരിഷ്‌കരിച്ച ഒരു സിസ്റ്റം കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ പകര്‍പ്പവകാശ
പിടികൂടല്‍ യന്ത്രങ്ങളെ (Copyright Monitor) മറികടക്കാന്‍ കഴിയും. ഈ നൂറ്റാണ്ടിന്‌
മുന്‍പുണ്ടായിരുന്ന സൗജന്യവും സ്വതന്ത്രവുമായ കെര്‍ണലുകളെ കുറിച്ചും ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തെ
കുറിച്ചും ഡോണ്‍ മനസ്സിലാക്കി. ഡീബഗേഴ്‌സിനെ പോലെ ഇവയും നിയമവിരുദ്ധമാണെന്ന്‌ മാത്രമല്ല
ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടറിന്റെ റൂട്ട്‌ പാസ്‌വേഡ്‌ (Root Password) അറിയേണ്ടതും
ഒരു അനിവാര്യതയായിരുന്നു. എഫ്‌.ബി.ഐ യോ മൈക്രോസോഫ്‌ടോ ഈ രഹസ്യ പാസ്‌വേഡ്‌ നമുക്ക്‌
പറഞ്ഞുതരികയുമില്ല.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ലിസയ്‌ക്ക്‌ തന്റെ കംപ്യൂട്ടര്‍ കൊടുക്കാനാകില്ലെന്ന്‌ ഡോണ്‍
ഉറപ്പിച്ചു. അത്രമേല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ അവളെ സഹായിക്കാതിരിക്കാനും അവന്‌ പറ്റില്ല.
അവളോട്‌ സംസാരിക്കുന്ന ഓരോ തവണയും അവന്‍ അത്രയ്‌ക്കധികം സന്തുഷ്‌ടനായിരുന്നു. സഹായ
അഭ്യര്‍ത്ഥന നടത്തിയതു തന്നെ അവനെ അത്രയ്‌ക്ക്‌ ഇഷ്‌ടമാണെന്നതിന്റെ തെളിവ്‌ കൂടിയായിരുന്നു.

ഒരിക്കലും ചിന്തിക്കാന്‍ പറ്റാന്‍ സാധിക്കാത്തതായ ഒരു കാര്യം ചെയ്‌ത്‌ ഡോണ്‍ തന്റെ
ധര്‍മ്മസങ്കടം തീര്‍ത്തു. അവള്‍ക്ക്‌ തന്റെ കംപ്യൂട്ടര്‍ കൊടുത്തെന്ന്‌ മാത്രമല്ല അതിന്റെ രഹസ്യ
പാസ്‌വേഡും പറഞ്ഞുകൊടുത്തു. ഇതുപയോഗിച്ച്‌ ഡോണിന്റെ പുസ്‌തകം ലിസ വായിച്ചാല്‍ സെന്‍ട്രല്‍
ലൈസന്‍സിംഗ്‌ സംഘം ഡോണ്‍ ആണ്‌ വായിക്കുന്നതെന്ന്‌ കരുതിക്കോളും. കുറ്റകരമായ സംഗതി
ആണെങ്കിലും SPA സ്വമേധയാ ഇത്‌ കണ്ടെത്തില്ല. ലിസ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മാത്രമേ അവനെ
പിടികൂടാനോ കേസ്‌ എടുക്കാനോ അവര്‍ക്ക്‌ കഴിയൂ.

പക്ഷേ, പഠനസ്ഥലത്ത്‌ ഇതറിഞ്ഞാല്‍ രണ്ടുപേരും പുറത്താകും. എന്തിനാണ്‌ ലിസ ഇതുപയോഗിച്ചത്‌
എന്നതിന്‌ കോളജ്‌ അധികൃതര്‍ ഒരു വിലയും കല്‌പിക്കില്ല. വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍
ഉപയോഗം കോളജിന്റെ പ്രാമുഖ്യമുള്ള ഡിസിപ്ലിനറി ആക്ഷന്‍ ഘടകമായിരുന്നു. ആപ്‌തകരമോ ഹാനികരമോ
ആയ എന്തെങ്കിലും പ്രവര്‍ത്തി ചെയ്‌തോ എന്നത്‌ ഒട്ടും പ്രാധാന്യം അര്‍ഹിക്കുന്നില്ല. അവരുടെ
അഭിപ്രായത്തില്‍ ഇത്തരം പ്രവര്‍ത്തികളെല്ലാം വിലക്കപ്പെട്ടവയുടെ പട്ടികയിലുള്ളതായിരുന്നു.

കോളജില്‍ നിന്നും പുറത്താക്കുകയൊന്നുമില്ല. പക്ഷെ, ഔദ്യോഗിക കംപ്യൂട്ടറിലോ കംപ്യൂട്ടര്‍
ശൃംഖലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഫലത്തില്‍ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ എല്ലാ
ക്ലാസ്സിലും പരാജയപ്പെടും.1980 മുതലാണ്‌ സര്‍വകലാശാലകള്‍ ഇത്തരത്തിലുള്ള നയം
കൈക്കൊണ്ടതെന്ന്‌ ഡോണ്‍ പിന്നീട്‌ മനസ്സിലാക്കി. അതിനുമുന്നെ സര്‍വകലാശാലകള്‍ മറിച്ചായിരുന്നു
ഡിസിപ്ലിന്‍ നിലനിര്‍ത്തിക്കൊണ്ടിരുന്നത്‌. ആപത്‌കരമായ എന്തും അവര്‍ ശിക്ഷിക്കുമായിരുന്നു.
അല്ലാതെ സംശയത്തിന്റെ പേരില്‍ ഒന്നും ചെയ്യില്ലായിരുന്നു.

ഡോണിന്റെ കംപ്യൂട്ടര്‍ ഉപയോഗിച്ച വിവരം ലിസ SPA യില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തില്ല. അവളെ
സഹായിക്കാന്‍ അവനെടുത്ത തീരുമാനം അവരുടെ വിവാഹത്തിലേക്ക്‌ എത്തിക്കുകയും ഒപ്പം കുട്ടിക്കാലം
മുതല്‍ക്കു തന്നെ സോഫ്‌ട്‌വെയര്‍ പൈറസിയെക്കുറിച്ച്‌ അവരെ പഠിപ്പിച്ചു വന്നിരുന്ന വിവരങ്ങളെ
ചോദ്യം ചെയ്യാനും ഇടവരുത്തി. ഈ ദമ്പതികള്‍ പിന്നീട്‌ പകര്‍പ്പവകാശ ചരിത്രം, സോവിയറ്റ്‌
യൂണിയന്‍, അവിടുത്തെ പകര്‍പ്പവകാശ നിയന്ത്രണം എന്നിവയെ വിശദമായി മനസ്സിലാക്കി ഒപ്പം
അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനയും പഠിച്ചു. അവര്‍ ലൂണയിലേക്ക്‌ താമസം മാറി, അവിടെ
അവര്‍ SPA യില്‍ നിന്നും അകലം പാലിച്ച്‌ മുന്നേറിക്കൊണ്ടിരുന്ന കുറച്ചുപേരെ കണ്ടുമുട്ടി. 2062
ല്‍ Tycho uprising തുടങ്ങിയപ്പോള്‍ ‘സാര്‍വലൗകിക വായനാവകാശം’ (universal right
to read) കേന്ദ്രലക്ഷ്യങ്ങളിലൊന്നായി തീര്‍ന്നു.

(ഈ ലേഖനം ഏതു മാധ്യമത്തിലും ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്‌, ഈ കുറിപ്പു കൂടി
ഉണ്ടായിരിക്കണമെന്ന നിബന്ധന മാത്രമേയുള്ളൂ)

വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു?

വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു`?
-റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
പരിഭാഷ- സന്തോഷ് തോട്ടിങ്ങല്‍
ഇംഗ്ലീഷിലെ ലേഖനം: http://www.gnu.org/philosophy/schools.html

എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു- കുത്തക സോഫ്റ്റ്‌വെയറുകളാണെങ്കിലോ, ഉപയോക്താക്കള്‍ക്കു് പകരം സോഫ്റ്റ്‌വെയര്‍ ഉടമകളെ കമ്പ്യൂട്ടര്‍ അനുസരിയ്ക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയും അതുവഴി ജീവിതോന്നമനത്തിനു് സഹായിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞതെല്ലാം വിദ്യാ‍ലയങ്ങള്‍ക്കും ബാധകമാണു്.

പക്ഷേ ഇതിനെല്ലാം പുറമെ വിദ്യാലയങ്ങളെ സംബന്ധിച്ചു് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടു്.  അതാണു് ഈ ലേഖനത്തിന്റെ വിഷയം.

ഒന്നാമതായി വിദ്യാലയങ്ങള്‍ക്കു് പണം ലാഭിയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സഹായിയ്ക്കും. സമ്പന്നരാജ്യങ്ങളില്‍പോലും വിദ്യാലയങ്ങള്‍ പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയാണു്. മറ്റേതു ഉപയോക്താവിനുമെന്ന പോലെ , പകര്‍ത്താനും, പുനര്‍വിതരണം നടത്താനും, അതുകൊണ്ടു തന്നെ വിദ്യാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും
ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അനുവദിയ്ക്കുന്നു. ദരിദ്രരാഷ്ട്രങ്ങളിലിതു് ഡിജിറ്റല്‍ വിഭജനം തടയാന്‍ ഉപകരിയ്ക്കുന്നു.

മേല്‍പ്പറഞ്ഞതു് പ്രധാനപ്പെട്ട സംഗതിയാണെങ്കിലും, ഒരു ഉപരിപ്ലവമായ വസ്തുതയാണു്. മാത്രമല്ല, കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്കു വേണമെങ്കില്‍ സോഫ്റ്റ്‌വെയറുകള്‍ വിദ്യാലയങ്ങള്‍ക്കു് ദാനം ചെയ്തു് ഈ പ്രശ്നത്തെ ഒഴിവാക്കാനും പറ്റും. (നോക്കിക്കോളൂ!, ഇത്തരത്തില്‍ ദാനം കിട്ടുന്ന വിദ്യാലയങ്ങള്‍ക്കു് ഭാവിയിലെ പുതുക്കിയ പതിപ്പുകള്‍ക്കു് വിലകൊടുക്കേണ്ടിവരും). അതുകൊണ്ടു് നമുക്കീ പ്രശ്നം കുറച്ചുകൂടി ആഴത്തില്‍ പരിശോധിയ്ക്കാം.

സമൂഹത്തിനാകെ ഉപകാരപ്പെടുന്ന ജീവിതരീതികളാണു് വിദ്യാലയങ്ങള്‍ കുട്ടികളെ പഠിപ്പിയ്ക്കേണ്ടതു്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പോലെത്തന്നെയാണു്  സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. വിദ്യാലയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികളെ  പഠിപ്പിയ്ക്കുകയാണെങ്കില്‍ അവരും പഠിച്ചു മുതിരുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കും. കുത്തക കമ്പനികളുടെ മേധാവിത്വത്തില്‍ നിന്നും തടവില്‍ നിന്നും സമൂഹത്തെ അതു് മോചിപ്പിയ്ക്കും. പുകയില കമ്പനികള്‍ സൌജന്യമായി സിഗററ്റുകള്‍ വിതരണം ചെയ്യുന്ന[1] അതേ കാരണം കൊണ്ടു തന്നെ ഈ കമ്പനികളും സൌജന്യ പകര്‍പ്പുകള്‍ വിദ്യാലയങ്ങള്‍ക്കു വിതരണം ചെയ്യും. പക്ഷേ പഠിച്ചുമുതിര്‍ന്നു കഴിഞ്ഞാല്‍ യാതൊരു വിലക്കിഴിവുമുണ്ടാവില്ല.

സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. കൌമാരത്തിലെത്തുന്ന പല വിദ്യാര്‍ത്ഥികളും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നല്ല പ്രോഗ്രാമര്‍മാരാവുന്ന ആ കാലത്താണു് ഇതെല്ലാം പഠിയ്ക്കേണ്ടതു്. സോഫ്റ്റ്‌വെയര്‍ നന്നായി എഴുതാന്‍ പഠിയ്ക്കണമെങ്കില്‍ ആദ്യം ഓരോ വിദ്യാര്‍ഥിയും ധാരാളം കോഡ് വായിയ്ക്കുകയും എഴുതുകയും വേണം. ആളുകള്‍
ശരിയ്ക്കും ഉപയോഗിയ്ക്കുന്ന പ്രോഗ്രാമുകളുടെ കോഡ് വായിയ്ക്കുകയും മനസ്സിലാക്കുകയും വേണം. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും.

അറിവിനായുള്ള ദാഹത്തെ കുത്തകസോഫ്റ്റ്‌വെയറുകള്‍ നിഷേധിയ്ക്കുന്നു. അവര്‍ പറയുന്നു.”നിങ്ങള്‍ക്കറിയേണ്ടത് രഹസ്യമാണു്, അതു പഠിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു” സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ എല്ലാവരെയും പഠിയ്ക്കുന്നതിനു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കു്
പ്രതിഭാധനരായ പ്രോഗ്രാമ്മര്‍മാരെ സംഭാവന ചെയ്യുന്നു.

വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ അടുത്ത കാരണം കുറച്ചുകൂടി ആ‍ഴത്തിലുള്ളതാണു്. വിദ്യാലയങ്ങളുടെ ചുമതല
വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്‍ത്തെടുക്കുകയെന്നതാണു് - സഹായമാവശ്യമുള്ളവരോടു് സഹകരിയ്ക്കുന്നവരെ വാര്‍ത്തെടുക്കുകയെന്നതാണു്. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്.  പ്രാഥമിക വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയണം,”നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം”. തീര്‍ച്ചയായും ഉപദേശിയ്ക്കുന്നപോലെത്തന്നെ അതു് അനുസരിയ്ക്കാന്‍ വിദ്യാലയങ്ങളും ബാധ്യസ്തരാണു; വിദ്യാ‍ലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറും വിദ്യാര്‍ത്ഥികള്‍ക്കും, പകര്‍ത്താനും, വീട്ടിലേയ്ക്കു് കൊണ്ടുപോകാനും
പുനര്‍വിതരണം നടത്താനും അനുവദിയ്ക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ പഠിപ്പിയ്ക്കുന്നതും ഒരു സാമൂഹ്യപാഠമാണു്.  വന്‍‌കിടമുതലാളിമാരുടേതല്ലാത്ത, പൊതുസേവനത്തിന്റെ മാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ നിലകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.

[1] . വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൌജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15
മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിവന്നു.
http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
പരിഭാഷ: പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
http://www.gnu.org/philosophy/selling.html

പലരും വിശ്വസിയ്ക്കുന്നതു് സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവു് തിരിച്ചു് പിടിയ്ക്കാന്‍ മാത്രം വല്ലതുമൊക്കെ ഈടാക്കണം എന്നതോ ആണു് ഗ്നു സംരംഭത്തിന്റെ നിലപാടു് എന്നതാണു്.

യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ അല്ലെങ്കില്‍ അവര്‍‌ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതു്. ഇതില്‍ നിങ്ങള്‍ക്കത്ഭുതം തോന്നുന്നുണ്ടെങ്കില്‍ തുടര്‍ന്നു് വായിയ്ക്കുക. “ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിയ്ക്കാം. ഞങ്ങള്‍ “ഫ്രീ സോഫ്റ്റുവെയറിനെപ്പറ്റി” സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. (”ഫ്രീ സ്പിച്ചെന്നു്” ചിന്തിയ്ക്കൂ, “ഫ്രീ ബിയറെന്നല്ല”.) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളയാളാണെന്നാണു്.

സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ രണ്ടിടത്തു് നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.

സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റുവെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.

സ്വതന്ത്ര സോഫ്റ്റുവെയര്‍ വിലയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാല്‍ കുറഞ്ഞ വില കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്രയത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്ന നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി ഇത്തിരി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ഇത്തിരി ലാഭം കൂടിയുണ്ടാക്കിക്കോളൂ.

സ്വതന്ത്ര സോഫ്റ്റുവെയര്‍ സംഘം ചേര്‍ന്നുള്ളൊരു സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്നോരോരുത്തരും സംഘം കെട്ടിപ്പെടുക്കുന്നതിനായി സംഭാവന ചെയ്യാനുള്ള വഴികള്‍ നോക്കേണ്ടതാവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയര്‍ വകസന സംരംഭത്തിലോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നുള്ളതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ പുരോഗതിയിലാക്കാം.

സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !

പണം സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ കയ്യിലിത്തിരി അധികമുണ്ടായിരിയ്ക്കണം. നിങ്ങള്‍ വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ കയ്യില്‍ ബാക്കിയൊന്നും കാണില്ല.
ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?

ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ പലപ്പോളും ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.

സാധാരണയായി എല്ലായിടത്തുമെത്താറുണ്ടു് എന്നതു് അതു് കിട്ടാന്‍ പല വഴികളുമുണ്ടു് എന്നതുമാണു് സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാകാന്‍ കാരണം.

സാധാരണ വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുക്കേണ്ടതില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്നോ ശൃംഖലയെ സമീപിയ്ക്കാവുന്ന സുഹൃത്തിന്റെ സഹായത്തോടു് കൂടിയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കോണ്ടതൊരു പ്രശ്നമല്ല.

ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെ തടയുമോ?

ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ പലപ്പോളും ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.

സാധാരണയായി എല്ലായിടത്തുമെത്താറുണ്ടു് എന്നതു് അതു് കിട്ടാന്‍ പല വഴികളുമുണ്ടു് എന്നതുമാണു് സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാകാന്‍ കാരണം.

സാധാരണ വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.

സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുക്കേണ്ടതില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്നോ ശൃംഖലയെ സമീപിയ്ക്കാവുന്ന സുഹൃത്തിന്റെ സഹായത്തോടു് കൂടിയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കോണ്ടതൊരു പ്രശ്നമല്ല.

ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെ തടയുമോ?

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ജനപ്രിയതയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.

കുത്തക സോഫ്റ്റുവെയറിനു് ഇതു് ശരിയാണു് - പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടായിരിയ്ക്കേ വിതരണ സേവനത്തിനുള്ള വില ജനപ്രിയതയില്‍ കുറഞ്ഞ ഫലമേ ഉണ്ടാക്കൂ.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വതന്ത്ര സോഫ്റ്റുവെയറിനു് എത്രത്തോളം ചെയ്യാന്‍ കഴിയും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നിവയാണു് എത്രയാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കുന്നു എന്നുള്ളതു് നിര്‍ണ്ണയിയ്ക്കാന്‍ പോകുന്നതു്. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റുവെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു്.

നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കു് സഹായിയ്ക്കാനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു്.

“സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതാവാം

യഥാര്‍ത്ഥത്തില്‍ “വില്‍പ്പന” എന്നാല്‍ പണത്തിനു് പകരം സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് വില്‍ക്കുന്നതു് നിയമപരവും ഞങ്ങള്‍ പ്രാത്സാഹിപ്പിയ്ക്കുന്നതുമാണു്.

എന്നിരുന്നാലും “സോഫ്റ്റുവെയറിന്റെ വില്‍പ്പനയെ” പറ്റി കരുതുമ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങളും സോഫ്റ്റുവെയര്‍ സ്വതന്ത്രമാക്കാതെ കുത്തകയാക്കി വയ്ക്കുന്നതു് പോലെയാണെന്നാണു് ആളുകള്‍ ധരിയ്ക്കുന്നതു്.

അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ വരച്ചു് കാട്ടുന്നില്ലെങ്കില്‍ “സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ നല്ലതെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു കൂലി ഈടാക്കിക്കൊണ്ടു് സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നു” എന്നു് നിങ്ങള്‍ക്കു് പറയാം.

ഗ്നു ജിപിഎല്ലും കൂലിയുടെ ഉയര്‍ച്ചയും താഴ്ചയും

ഒരു പ്രത്യേക സാഹജര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു് (ഗ്നു ജിപിഎല്ലിനു്) നിയന്ത്രണങ്ങളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.

ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്ന ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് ഞങ്ങള്‍ നിയന്ത്രണം വച്ചതു്. എന്നിരുന്നാലും സാധാരണ  സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ നിയന്ത്രിയ്ക്കുന്നില്ല.

ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റുവെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി യാചിയ്ക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജിപിഎല്‍ നടപ്പാക്കുന്നതു് സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കുകയുമാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍ വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള പ്രാധാന്യമില്ലാത്ത വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് മുഴുവന്‍ വിഷയവും അതാണു് എന്നു് മാത്രമല്ല അതു് മാത്രമേ ഒരു വിഷയമുള്ളൂ.

ലിനക്സും ഗ്നു സംരംഭവും

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പരിഭാഷ പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

ഇംഗ്ലീഷിലുള്ള സ്രോതസ്സ്

 

ഈ വിഷയത്തെക്കുറിച്ചു് കൂടുതല്‍ പഠിയ്ക്കാന്‍ ഞങ്ങളുടെ ഗ്നു/ലിനക്സ് ചോദ്യോത്തരങ്ങള്‍, എന്തുകൊണ്ട് ഗ്നു/ലിനക്സ്? എന്ന ഞങ്ങളുടെ താള്‍, ഗ്നുവിനെപ്പറ്റി ഒരിയ്ക്കലും കേട്ടിട്ടില്ലാത്ത ഗ്നുവിന്റെ ഉപയോക്താക്കള്‍ എന്ന ഞങ്ങളുടെ താള്‍ എന്നിവയെല്ലാം നിങ്ങള്‍ക്കു് വായിയ്ക്കാം.

പല കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഗ്നു സിസ്റ്റത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണെന്നറിയാതെയാണു് നിത്യേന ഇതുപയോഗിയ്ക്കുന്നതു്. ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ഇന്നു് പരക്കെ ഉപയോഗിയ്ക്കുന്ന ഗ്നുവിന്റെ പതിപ്പു് കൂടുതല്‍ സമയവും “ലിനക്സ്”എന്നാണറിയപ്പെടുന്നതു്, എന്നു് മാത്രമല്ല പല ഉപയോക്താക്കളും ഗ്നു സംരംഭവുമായി അതിനു് എത്ര മാത്രം ബന്ധമുണ്ടെന്നതിനെപ്പറ്റി ബോധവാന്‍മാരുമല്ല..

ശരിയ്ക്കും അങ്ങനെ ഒരു ലിനക്സ് ഉണ്ടു് എന്നു് മാത്രമല്ല ആളുകള്‍ അതു് ഉപയോഗിയ്ക്കുന്നുമുണ്ടു്, പക്ഷേ അതു് പ്രവര്‍ത്തക സംവിധാനമല്ല. ലിനക്സൊരു കെര്‍ണലാണു്: നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്ന മറ്റു് പ്രോഗ്രാമുകള്‍ക്കു് സിസ്റ്റത്തിന്റെ വിഭവങ്ങള്‍ വിട്ടുകൊടുക്കുന്ന പ്രോഗ്രാമാണതു്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണു് കെര്‍ണല്‍, പക്ഷേ അതു് മാത്രം കൊണ്ടു് വലിയ പ്രയോജനമൊന്നുമില്ല; മുഴുവന്‍ പ്രവര്‍ത്തക സംവിധാനത്തിനൊപ്പമേ അതിനു് പ്രവര്‍ത്തിയ്ക്കാനാകൂ. ലിനക്സ് സാധാരണയായി ഗ്നു എന്ന പ്രവര്‍ത്തക സംവിധാനവുമായി ചേര്‍ന്നാണുപയോഗിയ്ക്കുന്നതു്: ലിനക്സ് കെര്‍ണലായി പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ സിസ്റ്റം അടിസ്ഥാനപരമായി ഗ്നുവാണു്.

പല ഉപയോക്താക്കളും ലിനക്സെന്ന കെര്‍ണലും “ലിനക്സ്”എന്നു് തന്നെ അവര്‍ വിളിയ്ക്കുന്ന മുഴുവന്‍ സിസ്റ്റവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധവാന്‍മാരല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ പേരിന്റെ അവ്യക്തമായ ഉപയോഗം സഹായിയ്ക്കുന്നില്ല. ഇത്തിരി സഹായത്തോടെ 1991 ല്‍ ലിനസ് ടോര്‍വാള്‍ഡ്സാണു് മുഴുവന്‍ പ്രവര്‍ത്തക സംവിധാനവും വികസിപ്പിച്ചെടുത്തതെന്നാണു് ഈ ഉപയോക്താക്കള്‍ വിചാരിയ്ക്കുന്നതു് .

ലിനക്സൊരു കെര്‍ണലാണെന്നു് പ്രോഗ്രാമര്‍മാര്‍ക്കു് പൊതുവെ അറിയാം. പക്ഷേ പൊതുവേ മുഴുവന്‍ സിസ്റ്റത്തേയും “ലിനക്സ്” എന്നു് തന്നെ വിളിയ്ക്കുന്നതു് കേട്ടിട്ടുള്ളതു് കൊണ്ടു് പലപ്പോഴും അവര്‍ക്കു് മുഴുവന്‍ സിസ്റ്റത്തേയും കെര്‍ണലിന്റെ പേരില്‍ വിളിയ്ക്കുന്ന ചരിത്രമാണു് മനസ്സില്‍ വരുന്നതു്. ഉദാഹരണത്തിനു് ലിനക്സ് ടോര്‍വാള്‍ഡ്സ് ലിനക്സ് എന്ന കെര്‍ണല്‍ എഴുതി തീര്‍ക്കുകയും അതിന്റെ ഉപയോക്താക്കള്‍ അതിനൊപ്പമുപയോഗിയ്ക്കാന്‍ മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ക്കായി ചുറ്റും നോക്കുകയും (ഒരു പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ) യുണിക്സ് പോലുള്ളൊരു സിസ്റ്റം ഉണ്ടാക്കാന്‍ ആവശ്യമായ ഒരു വിധം എല്ലാം തന്നെ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്നുമാണു് പലരും വിശ്വസിയ്ക്കുന്നതു്.

അവര്‍ കണ്ടെത്തിയതു് യാദൃശ്ചികമായിരുന്നില്ല—അതു് തീര്‍ത്തും-മുഴുവനായിട്ടില്ലാത്ത ഗ്നു സിസ്റ്റമായിരുന്നു. ലഭ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളെല്ലാം കൂടിച്ചേര്‍ന്നു് ഒരു പൂര്‍ണ്ണമായ സിസ്റ്റമായതിനു് കാരണം 1984 മുതല്‍ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാന്‍ ഗ്നു സംരംഭം പ്രയത്നിയ്ക്കുകയായിരുന്നു എന്നതാണു്. ഗ്നു എന്നു് പേരായ യുണിക്സ് പോലുള്ള സ്വതന്ത്ര സിസ്റ്റം വികസിപ്പിയ്ക്കുന്നതിനുള്ള ലക്ഷ്യം ഗ്നു മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിരുന്നു. ഗ്നു പ്രൊജക്റ്റിന്റെ ആദ്യ പ്രഖ്യാപനവും ഗ്നു സിസ്റ്റത്തിനുള്ള ആദ്യകാല ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ചിട്ടുണ്ടായിരുന്നു. ലിനക്സ് തുടങ്ങിയപ്പോഴേയ്ക്കും ഗ്നു ഏതാണ്ടു് പൂര്‍ണ്ണമായിരുന്നു.

കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരംഭങ്ങള്‍ക്കും ഒരു പ്രത്യേക ജോലി ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കാനുള്ള ലക്ഷ്യമാണുള്ളതു്. ഉദാഹരണത്തിനു് ലിനസ് ടോര്‍വാള്‍ഡ്സ് യുണിക്സ് പോലുള്ളൊരു കെര്‍ണല്‍ (ലിനക്സ്) എഴുതാനാണിറങ്ങിയതു്; ഡൊണാള്‍ഡ് നുത്തിറങ്ങിയതു് ഒരു ടെക്സ്റ്റ് ഫോര്‍മാറ്റര്‍ (ടെക്) എഴുതാനാണു്; ബോബ് ഷീഫ്ലര്‍ ജാലകസിസ്റ്റം (എക്സ് ജാലക സിസ്റ്റം) വികസിപ്പിയ്ക്കുന്നതിനും. സംരംഭത്തില്‍ നിന്നും പുറത്തു് വന്ന പ്രത്യേക പ്രോഗ്രാമുകളെ വച്ചു് ഇത്തരം സംരംഭങ്ങളെ അളക്കുന്നതു് സാധാരണമാണു്.

ഇങ്ങനെയാണു് ഗ്നു സംരംഭത്തിന്റെ സംഭാവന അളക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെന്താണു് മനസ്സിലാക്കാന്‍ കഴിയുക? ഒരു സിഡി-റോമുകളുടെ വിതരണക്കാരന്‍ കണ്ടുപിടിച്ചതു് അവരുടെ “ലിനക്സ് വിതരണത്തില്‍”, ഏറ്റവും വലിയ ഘടകം മുഴുവന്‍ സോഴ്സ് കോഡിന്റെ ഏതാണു് 28% വരുന്ന ഗ്നു സോഫ്റ്റുവെയറായിരുന്നു എന്നാണു്, ഇതില്‍ ഒഴിച്ചു് കൂടാനാവാത്തതും ഞാനില്ലാതെ സിസ്റ്റം തന്നെയില്ല എന്ന അവസ്ഥയുമുള്ള സുപ്രധാന ഘടകങ്ങളുമുണ്ടു്. ലിനക്സ് മാത്രമായി ഏതാണ്ടു് 3% ആയിരുന്നു. സിസ്റ്റത്തിലെ പ്രോഗ്രാമുകളാരാണെഴുതിയതു് എന്നു് നോക്കിയിട്ടാണു് നിങ്ങള്‍ പേരു് നിശ്ചയിയ്ക്കുന്നതെങ്കില്‍ ഏറ്റവും യോജിച്ച ഒറ്റ ചോയിസ് “ഗ്നു” എന്നായിരിയ്ക്കും.

പക്ഷേ അതു് ഈ ചോദ്യം പരിഗണിയ്ക്കാനുള്ള നല്ലൊരു വഴിയല്ല. ഗ്നു സംരംഭം പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ വികസിപ്പിയ്ക്കാനുള്ള സംരംഭമായിരുന്നില്ല, ഇപ്പോഴുമല്ല. ഞങ്ങളൊരു സി കമ്പൈലര്‍ വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഞങ്ങളൊരു ടെക്സ്റ്റ് എഴുത്തിടം വികസിപ്പിച്ചെങ്കിലും ഇതു് അതിനായുള്ളൊരു സംരംഭമായിരുന്നില്ല. ഗ്നു സംരംഭത്തിന്റെ ലക്ഷ്യം ഗ്നു എന്നു് പേരുള്ള സ്വതന്ത്രമായതും മുഴുവനായും യുണിക്സ്-പോലുള്ളതുമായ ഒരു സിസ്റ്റം വികസിപ്പിയ്ക്കുക എന്നതായിരുന്നു.

സിസ്റ്റത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് പലരും പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്, അവരെല്ലാവരും ഇതിനു് അംഗികാരം അര്‍ഹിയ്ക്കുന്നുണ്ടു്. പക്ഷേ ഇതു് ഒരു സംയോജിത സിസ്റ്റമാകാന്‍ —ഉപയോഗപ്രദമായ ഒരു കൂട്ടം പ്രോഗ്രാമുകളുടെ ശേഖരം മാത്രമല്ലാതെ—കാരണം ഗ്നു സംരംഭം ഇതങ്ങനെയുള്ളൊരെണ്ണമാക്കാന്‍ തീരുമാനിച്ചതു് കൊണ്ടാണു്. ഞങ്ങള്‍ മുഴുവനായും സ്വതന്ത്രമായൊരു സിസ്റ്റമുണ്ടാക്കാന്‍ ആവശ്യമായ പ്രോഗ്രാമുകളുടെ ഒരു പട്ടികയുണ്ടാക്കുകയും, ശാസ്ത്രീയമായി അതിലെ എല്ലാ പ്രോഗ്രാമുകളും കണ്ടെത്തുകയോ, എഴുതുകയോ, എഴുതാനായി ആളുകളെ കണ്ടെത്തുകയോ ചെയ്തു. അത്യാവശ്യമായതും എന്നാല്‍ രസകരമല്ലാത്തതുമായ (1) ചില ഘടകങ്ങള്‍ ഇല്ലാതെ ഒരു സിസ്റ്റം ഉണ്ടാക്കാന്‍ പറ്റാത്തതു് കൊണ്ട് അവ ഞങ്ങള്‍ തന്നെ എഴുതി. ഞങ്ങളുടെ ചില സിസ്റ്റത്തിന്റെ ഘടകങ്ങള്‍, പ്രോഗ്രാമിങ്ങിനുള്ള പണിയായുധങ്ങള്‍, ഒറ്റയ്ക്കു് തന്നെ പ്രോഗ്രാമര്‍മാരുടെയിടയില്‍ ജനകീയമായി, പക്ഷേ പണിയായുധങ്ങളല്ലാത്ത (2) പല ഘടകങ്ങളും ഞങ്ങള്‍ എഴുതി. ഞങ്ങള്‍ ഒരു ചതുരംഗ കളി, ഗ്നു ചെസ്സ്, പോലും വികസിപ്പിച്ചെടുത്തു, കാരണം മുഴുവനായുള്ളൊരു സിസ്റ്റത്തിനു് നല്ല കളികളും ആവശ്യമാണു് എന്നതു് തന്നെ.

90 കളുടെ ആദ്യത്തോടെ കെര്‍ണലൊഴികെയുള്ള മുഴുവന്‍ സിസ്റ്റവും ഞങ്ങള്‍ തയ്യാറാക്കിയിരുന്നു (മാകിനു് മുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗ്നു ഹര്‍ഡ്, എന്ന കെര്‍ണല്‍ ഞങ്ങള്‍ വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുകയായിരുന്നു). ഈ കെര്‍ണല്‍ വികസിപ്പിയ്ക്കുന്നതു് ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു; 2001 ല്‍ ഗ്നു ഹര്‍ഡ് വിശ്വസനീയമായി പ്രവര്‍ത്തിച്ചു് തുടങ്ങി, പക്ഷേ ഇതു് ആളുകള്‍ക്കു് പൊതുവില്‍ ഉപയോഗിയ്ക്കാന്‍ തയ്യാറാകാന്‍ ഇനിയും എത്രയോ ദൂരം പോകാനുണ്ടു്.

ഭാഗ്യത്തിനു്, ലിനക്സ് ലഭ്യമായിരുന്നതു് കാരണം ഞങ്ങള്‍ക്കു് ഹര്‍ഡിനായി കാത്തിരിയ്ക്കേണ്ടി വന്നില്ല. ലിനസ് ടോര്‍വാള്‍ഡ്സ് ലിനക്സ് എഴുതിയതോടെ അദ്ദേഹം അവസാനത്തെ വലിയ വിടവും നികത്തി. ആളുകള്‍ക്കു് ലിനക്സും ഗ്നു സിസ്റ്റവും ഒന്നിച്ചു് ചേര്‍ത്തു് പൂര്‍ണ്ണമായും സ്വതന്ത്രമായ സിസ്റ്റം: ഗ്നു സിസ്റ്റത്തിന്റെ ലിനക്സ്-അടിസ്ഥിതമായൊരു പതിപ്പു്; ചുരുക്കത്തില്‍ ഗ്നു/ലിനക്സ് നിര്‍മ്മിയ്ക്കാന്‍ സാധിച്ചു. ഏറ്റവും ആദ്യത്തെ ലിനക്സിന്റെ പുറത്തിറക്കല്‍ കുറിപ്പു് ലിനക്സൊരു കെര്‍ണലാണെന്നും ഗ്നുവിന്റെ ഭാഗങ്ങള്‍ക്കൊപ്പമാണു് ഉപയോഗിച്ചിരിയ്ക്കുന്നതെന്നും തിരിച്ചറിഞ്ഞിരിയ്ക്കുന്നു: href=”http://www.kernel.org/pub/linux/kernel/Historic/old-versions/RELNOTES-0.01″> “ലിനക്സിനൊപ്പം ഉപയോഗിയ്ക്കുന്ന കൂടുതല്‍ പണിയായുധങ്ങളും ഗ്നു കോപിലെഫ്റ്റ് പ്രകാരമുള്ള ഗ്നു സോഫ്റ്റ്‌വെയറാണു്. ഈ പണിയായുധങ്ങള്‍ വിതരണത്തിലില്ല - കൂടുതല്‍ വിവരങ്ങള്‍ക്കു് എന്നോടു് (അല്ലെങ്കില്‍ ഗ്നുവിനോടു്) ചോദിയ്ക്കൂ.”

അവ ചേര്‍ത്തു് വയ്ക്കുന്നതൊരു നിസാര പണിയായിരുന്നില്ല. ചില ഗ്നു ഘടകങ്ങള്‍(3) ലിനക്സുമായി ചേര്‍ന്നു് പ്രവര്‍ത്തിയ്ക്കുന്നതിനു് വലിയ മാറ്റങ്ങള്‍ ആവശ്യമായി വന്നു. “പുറത്തെടുക്കുമ്പോള്‍ തന്നെ” പ്രവര്‍ത്തിയ്ക്കുന്ന വിതരണമായി മുഴുവന്‍ സിസ്റ്റവും സംയോജിപ്പിയ്ക്കുന്നതു് ഒരു വലിയ പണി തന്നെയായിരുന്നു. ഇതിനായി സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതും ബൂട്ട് ചെയ്യുന്നതുമെങ്ങനെയാണെന്നു് പരിഗണിയ്ക്കേണ്ടിയിരുന്നു — ആ സ്ഥാനത്തെത്താത്തതിനാല്‍ ഞങ്ങള്‍ പരിഹരിയ്ക്കാതിരുന്നൊരു പ്രശ്നമായിരുന്നു അതു്. അതിനാല്‍ തന്നെ സിസ്റ്റത്തിന്റെ പല വിതരണങ്ങളും വികസിപ്പിച്ചെടുത്തവര്‍ പല അത്യാവശ്യ പണികളും ചെയ്തു. പക്ഷേ അതു്, കാര്യത്തിന്റെ കിടപ്പുവശം നോക്കിയാല്‍, ഉറപ്പായും ആരെങ്കിലും ചെയ്യാന്‍ പോകുന്ന ജോലിയായിരുന്നു.

ഗ്നു/ലിനക്സ് സിസ്റ്റങ്ങളേയും ഗ്നു എന്ന സിസ്റ്റത്തിനേയും ഗ്നു സംരംഭം പിന്തുണയ്ക്കുകയും അവയില്‍ പ്രവര്‍ത്തിയ്ക്കാന്‍ എഫ്എസ്എഫ് പണമിറക്കുകയും ചെയ്യുന്നു. ലിനക്സുമായി നന്നായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നതിനു് ലിനക്സുമായി ബന്ധപ്പെട്ട ഗ്നു സി ലൈബ്രറിയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കു് വേണ്ടി മാറ്റിയെഴുതാന്‍ എഫ്എസ്എഫ് പണമിറക്കുകയും ഏറ്റവും പുതിയ ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ അപ്പപ്പോഴിറങ്ങുന്ന ലൈബ്രറി പതിപ്പുകള്‍ മാറ്റമൊന്നുമില്ലാതെ തന്നെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. എഫ്എസ്എഫ് ഡെബിയന്‍ ഗ്നു/ലിനക്സിന്റെ ആദ്യഘട്ട വികസനത്തിനും പണമിറക്കി.

ലിനക്സ്-അടിസ്ഥാനമാക്കിയ ഗ്നു സിസ്റ്റങ്ങളാണു് ഇന്നു് ഞങ്ങള്‍ എല്ലാ ജോലികള്‍ക്കും ഉപയോഗിയ്ക്കുന്നതു്, നിങ്ങളും അവ തന്നെ ഉപയോഗിയ്ക്കുമെന്നാണു് ഞങ്ങളുടെ പ്രതീക്ഷ. ഇന്നു് ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ പല വ്യത്യസ്ത വ്യതിയാനങ്ങളും ഉണ്ടു് (പലപ്പോഴും “വിതരണങ്ങള്‍” എന്നാണവയെ വിളിയ്ക്കുന്നതു്). അവയില്‍ കൂടുതലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറും ചേര്‍ക്കുന്നുണ്ടു് — അവയുടെ രചയിതാക്കള്‍ ഗ്നുവിനു് പകരം ലിനക്സുമായി ബന്ധപ്പെട്ട തത്വശാസ്ത്രമാണു് പിന്തുടരുന്നതു്. പക്ഷേ മുഴുവനായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുമുണ്ടു് . ഉട്ടുട്ടോ, ഗ്ന്യൂസെന്‍സ് എന്നീ രണ്ടു് വിതരണങ്ങളെ എഫ്എസ്എഫ് കമ്പ്യൂട്ടര്‍ സൌകര്യങ്ങള്‍ വഴി പിന്തുണയ്ക്കുന്നു.

ഒരു സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണമുണ്ടാക്കുന്നതു് പല സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളെ ഒഴിവാക്കിയാല്‍ മാത്രം തീരുന്ന കാര്യമല്ല. ഈയിടെയായി ലിനക്സിന്റെ സാധാരണ പതിപ്പുകളിലും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഈ പ്രോഗ്രാമുകള്‍ സിസ്റ്റം തുടങ്ങുമ്പോള്‍ ഐ/ഒ ഉപകരണങ്ങളില്‍ നിറയ്ക്കുന്നതിനുദ്ദേശിച്ചുള്ളതാണു്, അവ ബൈനറി രൂപത്തില്‍ മാത്രം ലഭ്യമായി ട്ടുള്ളതാണു്, നീണ്ട അക്കങ്ങളുടെ ശ്രേണിയായുള്ള “കോഡിന്റെ ഉറവിടമായി” അവ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. അതുകൊണ്ടു് തന്നെ സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങള്‍ നോക്കി നടത്തുന്നതു് ലിനക്സിന്റെ ഒരു സ്വതന്ത്ര പതിപ്പു് നോക്കി നടത്തുന്നതു് കൂടി ചേര്‍ന്നതാണു്. നിങ്ങള്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, ദയവായി “ലിനക്സ്” എന്ന പേരു് സംശയത്തിനിട വരുത്തുന്ന തരത്തില്‍ ഉപയോഗിച്ചു് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതു്. മുഴുവനായുള്ള സിസ്റ്റം ലിനക്സ് കൂട്ടിച്ചേര്‍ത്തിട്ടുള്ള ഏതാണ്ടു് ഗ്നു സിസ്റ്റമാണു്. നിങ്ങള്‍ ഈ ഒത്തുചേരലിനെക്കുറിച്ചാണു് സംസാരിയ്ക്കുന്നതെങ്കില്‍ ദയവായി അതിനെ “ഗ്നു/ലിനക്സ്” എന്നു് വിളിയ്ക്കുക. നിങ്ങള്‍ക്കു് “ഗ്നു/ലിനക്സിനെക്കുറിച്ചു്” കൂടുതല്‍ വിവരത്തിനായി കണ്ണിചേര്‍ക്കണമെങ്കില്‍ ഈ താളും http://www.gnu.org/gnu/the-gnu-project.html എന്ന താളും നല്ലതാണു്. ലിനക്സ് എന്ന കെര്‍ണലിനെക്കുറിച്ചു് കൂടുതല്‍ വിവരത്തിനു് കണ്ണിചേര്‍ക്കണമെങ്കില്‍ href=”http://foldoc.doc.ic.ac.uk/foldoc/foldoc.cgi?Linux”> http://foldoc.doc.ic.ac.uk/foldoc/foldoc.cgi?Linux എന്നതു് ഉപയോഗിയ്ക്കാന്‍ ചേര്‍ന്നൊരു നല്ല യുആര്‍എല്ലാണു്.

അടിക്കുറിപ്പു്: ഗ്നുവിനു് പുറമേ വേരൊരു സംരംഭവും ഒരു സ്വതന്ത്രമായ യുണിക്സ്-പോലുള്ള പ്രവര്‍ത്തക സംവിധാനം ഒറ്റയ്ക്കു് നിര്‍മ്മിച്ചിട്ടുണ്ടു്. യുസി ബെര്‍ക്കിലിയില്‍ വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം ബിഎസ്ഡി എന്നാണറിയപ്പെടുന്നതു്. 80 കളില്‍ ഇതു് സ്വതന്ത്രമല്ലായിരുന്നു, പക്ഷേ 90 കളുടെ ആദ്യത്തില്‍ ഇതു് സ്വതന്ത്രമായി. ഇന്നു് നിലവിലുള്ള ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം ഏതാണ്ടുറപ്പായും ഗ്നുവില്‍ നിന്നുള്ളൊരു വ്യതിയാനമോ അല്ലെങ്കില്‍ ഒരു ബിഎസ്ഡി സിസ്റ്റമോ ആണു്.

ഗ്നു/ലിനക്സ് പോലെ ബിഎസ്ഡിയും ഗ്നുവിന്റെ ഒരു പതിപ്പാണോ എന്നു് ആളുകള്‍ ചിലപ്പോള്‍ ചോദിയ്ക്കാറുണ്ടു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഗ്നു സംരംഭത്തിന്റെ ഉദാഹരണത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടും ഗ്നു പ്രവര്‍ത്തകരില്‍ നിന്നതിനായുള്ള ആവശ്യപ്പെടല്‍ കൊണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറാക്കിയതാണെങ്കിലും അവരുടെ കോഡും ഗ്നുവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്നു് ഗ്നുവും അതിന്റെ വ്യതിയാനങ്ങളും ബിഎസ്ഡി പ്രോഗ്രാമുകളുപയോഗിയ്ക്കുന്നതു് പോലെ തന്നെ ബിഎസ്ഡി സിസ്റ്റങ്ങള്‍ ചില ഗ്നു പ്രോഗ്രാമുകളുപയോഗിയ്ക്കുന്നുണ്ടു്; എന്നിരുന്നാലും മുഴുവനായെടുത്താല്‍ അവ രണ്ടും വെവ്വേറെ വളര്‍ന്നുവന്ന രണ്ടു് വ്യത്യസ്ത സിസ്റ്റങ്ങളാണു്. ബിഎസ്ഡിയുടെ രചയിതാക്കള്‍ ഒരു കെര്‍ണലെഴുതി ഗ്നുവിനോടു് ചേര്‍ത്തതല്ലാത്തതിനാല്‍ തന്നെ ഗ്നു/ബിഎസ്ഡി എന്ന പേരു് ഇവിടെ ചേരുകയില്ല. href=”#gnubsd”>(4)

Notes:

  1. ഇപ്പോള്‍ ഗ്നു ബിന്‍യൂട്ടില്‍സിന്റെ ഭാഗമായ ഗ്നു അസംബ്ലര്‍ എന്ന ജിഎഎസ്, ലിങ്കര്‍ എന്ന ജിഎല്‍ഡി എന്നീ പാക്കേജുകളും ഗ്നു ടാറും, മറ്റു് പലതും ഉള്‍ക്കൊള്ളുന്നതാണു് ഈ അത്യാശ്യവും എന്നാല്‍ രസകരമല്ലാത്തതുമായ ഘടകങ്ങള്‍.
  2. ഉദാഹരണത്തിനു് ബോണ്‍ എഗെയിന്‍ ഷെല്‍ (ബാഷ്), ഗോസ്റ്റ്സ്ക്രിപ്റ്റ് എന്ന പോസ്റ്റ്സ്ക്രിപ്റ്റ് ഇന്റര്‍പ്രട്ടര്‍, ഗ്നു സി ലൈബ്രറി തുടങ്ങിയവ പ്രോഗ്രാമിങ്ങിനുള്ള പണിയായുധങ്ങളല്ല. ഗ്നുകാഷ്, ഗ്നോം, ഗ്നു ചെസ്സ് എന്നിവയും അത്തരത്തിലുള്ളവയല്ല..
  3. ഉദാഹരണത്തിനു്, ഗ്നു സി ലൈബ്രറി.
  4. എന്നാല്‍, ഈ ലേഖനം എഴുതിയതിനു് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്നു സി ലൈബ്രറി പ്രവര്‍ത്തിയ്ക്കുന്നതാക്കിയട്ടുണ്ടു് എന്നതു് ഗ്നു സിസ്റ്റവും ആ കെര്‍ണലും ഒന്നിപ്പിയ്ക്കുന്നതു് സാധ്യമാക്കി. ഗ്നു/ലിനക്സ് പോലെ ഇവയും തീര്‍ച്ചയായും ഗ്നുവിന്റെ വ്യതിയാനങ്ങളാണു്, അതുകൊണ്ടു് തന്നെ സിസ്റ്റത്തിലെ കെര്‍ണലിനനുസരിച്ചു് ഇവയെ ഗ്നു/കെഫ്രീബിഎസ്ഡി ഗ്നു/കെനെറ്റ്ബിഎസ്ഡി എന്നിങ്ങനെ വിളിയ്ക്കാറുണ്ടു്. സാധാരണ ഉപയോക്താക്കള്‍ക്കു് ഗ്നു/ലിനക്സും ഗ്നു/*ബിഎസ്ഡിയുമായി വേര്‍തിരിച്ചറിയാന്‍ പോലും പ്രയാസമാണു്.

Free Software In ethics and in Practice : Talk by Dr. Richard M. Stallman

Richard M Stallman, Leader of the Free Software Movement, will be visiting Kochi on 10th January 2008.

He will deliver a talk on “Free Software in ethics and in Practice” at the Union Christian College, Aluva, Ernakulam (UC College) campus on January 10 at 10 am.

The talk will be followed by a question answer session and a press conference.

The talk is being organised by the Union Christian College and Free Software Foundation of India.

All are invited.

Stallman is the founder of the Free Software Foundation (FSF) which is dedicated to promoting computer users’ rights to study, copy, modify and redistribute computer programmes. `Free as in freedom’ being its credo, FSF promotes the GNU operating system widely used today in its
GNU/Linux variant, based on the kernel Linux developed by Linus Torvalds. Worldwide, there are more than 20 million users of GNU/Linux systems today.

Stallman used what came to be known as `copyleft’ to protect the ideal of his movement and enshrined the concept in the widely used GNU General Public License. His accomplishments as a programmer include the text editor Emacs, the compiler GCC and the debugger GDB, all of
which are part of the GNU project.

The maverick crusader, who prefers to be called `rms’ wrote in the first dictionary of hackers that `Richard Stallman is just my mundane name, you can call me rms.’

The need for free software is crucial for a developing country like India where there is a constant struggle for cost-effective solutions. Free software can also help bridge the country’s digital divide by encouraging collaboration and community work among programmers and users.

How to reach UC College, Aluva, Kochi:

By Train

  • The nearest Railway Station is Alwaye. UC College is around 3 kms from there on the side of Alwaue-Parur Road.

By Road

Distances from Various Locations

From

  1. Ernakulam - 15 kms to Alwaye and 2 kms from Alwaye on Alwaye-Parur Road
  2. International Airport - 8 kms to Parur Kavala and 1 km Right to College from Parur Kavala
  3. Thrissur - 40 km towards Parur Kavala and 1 Km right to College from Parur Kavala on NH 47
  4. Coimbatore - 185 km towards Parur Kavala on NH 47
  5. Bangalore - 510 km towards Parur Kavala on NH 47

By Air

  • Reach International Airport Kochi and from there 8 kms towards Alwaye Parur Kavala Junction and 1 Km right towards Parur.

For more information please contact Mr. Bruce Mathew : +91 9447 209932
<brucemathew@gmail.com>

Report of the Free Software/ Free Knowledge Meeting.

Free software/Free knowledge Meeting

A report on the meeting held at Infopark, Kakkanadu on 27th October 2007 from 11.15 am to 4.30 pm.

The meeting began as Mr. Arun,Coordinator-SPACE, wished the participants and introduced them to the theme and objective of the day. As the moderator of the day, he continued by saying that Free Software has taken deep roots in Kerala, with the state government’s IT Policy itself clearly supporting it. The clear stated objective of the IT policy-2007 is to build a Knowledge Society, and what the communities like free software user groups, Wikipedia contributors and free knowledge activists can do as a whole, he added. Then Mr.Joseph Mathew, from IT department of Kerala , highlighted the need to take the IT policy into concrete action, which followed a self introduction session by the participants .The following people were present at the meeting.

  1. Anil Kumar K.S - Kerala State IT Mission.

  2. Anil Kumar.K.V - Open Source Solutions.

  3. Anivar Aravind - Swathanthra Malayalam Computing

  4. Anoop John - Zyxware Technologies

  5. Arun M - FSF India

  6. Balachandra Pillai - IDG,Kochi

  7. Bruse Mathew - U.C College Aluva

  8. Hiran VenuGopal - Swathanthra Malaylam Computing

  9. Hussain K.H - KFRT,Peechi

  10. Jaison N.C - M.G university

  11. Joby John - OSSICS,Ltd

  12. Joseph Mathew - IT Department,Kerla State

  13. Joseph Thomas - ATPS

  14. Dr.Prof.Mahesh Mangalat - M.G Govt. Arts College, Mahe.

  15. Nakul Babu - ILUG,Kochi

  16. Narayanan .S - Focuz Infotech

  17. Praveen A - Swathanthra Malylam Computing

  18. Prinson.P.J - SPACE

  19. Rajesh Kumar .S - Focuz Infotech

  20. Raju C.K - M.E.S College of Engineering

  21. Ravindran M.P - ATPS

  22. Sajjad .C - CCGS. Kochi

  23. Sameer Mohammad - ILUG, Kochi

  24. Sasi Kumar .S - CESS

  25. Sathyapal N.K - Esquare

  26. Sujith .S - Legreen Solutions

  27. Suresh .P -

  28. Titty Jacob - Model Engineering College,Kochi

  29. Vimal Joseph - SPACE

The session continued with following user groups/representatives leading presentations on:

  1. Swathandra Malayalam Computing.

    Thrissur based Swathanthra Malayalam Computig(SMC) presented ( by Praveen &Anivar) the activities and important projects that SMC led or initiated. Gnome debian Malayalam transalation is 80% completed, and the applications like Swanalekha,Dhwani and Swarika are made available, though some of them were still in development stage . The future plans for SMC include building a Corpus for Malayalam and get the more of involvement of students in their projects.

  1. Malayalam Wikipedia

    Dr.Prof. Mahesh Mangalath spoke on the development aspect of Malayalam Wikipedia from the perspective of a user. Malayalam Wikipedia has crossed 4500 articles, he said . But the general standard and the relevance of the content in it are not satisfactory. There needed a conscious effort to build a resourceful pool of contributors, he added.

  2. Free software in Colleges.

    Prof. Raju, spoke about the usage of Free software in Kerala’s colleges. Though minimum in use , engineering colleges in computer science stream use it better, compared to other streams like electronics and mechanical engineering. Focus now need to be to get FOSS into Self financing colleges of the State. Since public fund is involved in education, curriculum and other administrative applications and projects need to be shifted to FOSS, he articulated.

  3. E-governance and Free software.

    Mr.Anil kumar K.S spoke on E-governance initiatives of the Government of Kerala, and the possibility of FOSS getting into main stream by applying and developing its tools for E-governance.

  4. Entrepreneurship

    Mr. Joby John spoke on FOSS as an entrepreneur’s point of view. He said that lack of human resources trained in FOSS is a situation for concern in view of further initiatives and development in this field.

     

Afternoon session was set aside as the time for group discussion that focused issues related to free knowledge. There raised views to undertake a massive campaigns on FOSS and Open knowledge . The lack of reach of FOSS tools and applications on ICT to non technical institutions was highlighted. The digitalisation of libraries in the state is taken up with much interest as it can become a vehicle for open knowledge movement . Collaborative knowledge building practices on Malayalam Wikipedia was an another area of concern.

To point out, the day held its all discussion around

     

  • Libraries As Free Knowledge Centres
  • Free Software in Education
  • Free Software in Localisation
  • E-Governance
  • Free Software in Industry

Since these focused issues could not be discussed in detail to draw a concrete action plan, there suggested another get-together on December – 14th at Thrissur. In the proposed meeting the following people are entrusted to present project proposals on

  1. FOSS ,ICT and Non technical Institutions – Prof. Bruce Mathews

  2. Digitalisation of Libraries and Open knowledge Initiatives- Hussain K.H

  3. Malayalam Wikipedia and Collaborative knowledge building- Pro.Mahesh Mangalat.

     

The meeting ended by 4.30 pm, marking itself a significant event to build Kerala in to a hub of free knowledge society .